
പാലക്കാട്: നെന്മാറ ഇരട്ടക്കൊല കേസിൽ പ്രതി ചെന്താമരയുടെ ജാമ്യാപേക്ഷ വിധി 27ന്. ചെന്താമരയുടെ അറസ്റ്റ് നടപടി ക്രമങ്ങൾ പാലിച്ചല്ലെന്നാണ് അഭിഭാഷകന്‍റെ വാദം. കൊലപാതകം നടത്തിയത് താനാണെന്ന കുറ്റസമ്മതം നടത്തിട്ടിലെന്നും പൊലീസ് സ്വമേധയ എഴുത്തി ചേർത്ത് ഒപ്പുവെപ്പിക്കുകയായിരുന്നുവെന്നാണ് ചെന്തമര കോടതിയിൽ നൽകിയ മൊഴി. എന്നാൽ ചെന്താമരയുടെ വാദങ്ങളെ പ്രോസിക്യൂഷൻ നിരസിക്കുകയാണ് ഉണ്ടായത്.
കൊലപാതകത്തിന് ശേഷം ആയുധവുമായി ചെന്താമര ഇറങ്ങി പോകുന്നത് കണ്ട സാക്ഷികൾ ഉണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. ചെന്താമരയ്ക്ക് ജാമ്യം നല്കുകയാണെങ്കിൽ അത് തങ്ങളുടെ ജീവന് തന്നെ ഭീഷണിയാവുമെന്നാണ് നാട്ടുകാർ പറയുന്നത്.
ആലത്തൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെതാണ് ഉത്തരവ്. ചൊവ്വാഴ്ച ചെന്താമരയുടെ റിമാൻഡ് കാലാവധിയും നീട്ടി. കഴിഞ്ഞ ദിവസമാണ് ചെന്താമര അഭിഭാഷകൻ ജേക്കബ് മാത്യു മുഖേന ജാമ്യാപേക്ഷ സമർപ്പിച്ചത്.
ജനുവരി 27നായിരുന്നു ചെന്താമര അയല്‍വാസികളായ സുധാകരന്നെയും അമ്മ ലക്ഷ്മിയെയും അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്.