നെന്മാറ ഇരട്ടക്കൊലപാതകം; കൊല്ലപ്പെട്ട സുധാകരന്‍റെ മകൾക്ക് സർക്കാർ ജോലി നൽകും

സുധാകരന്‍റെ ഇളയ മകൾ അഖിലയുടെ തുടർപഠനത്തിന് സർക്കാർ ധനസഹായം നൽകും
Nenmara double murder: Government job to be provided to the daughter of the victim, Sudhakaran

സുധാകരന്‍റെ മക്കൾ

Updated on: 

പാലക്കാട്: 2025 ജനുവരിയിൽ പാലക്കാട് നെന്മാറയിൽ നടന്ന ഇരട്ടക്കൊലപാതകത്തിൽ ജീവൻ നഷ്ടമായ സുധാകരന്‍റെ മകൾ അതുല‍്യയ്ക്ക് സർക്കാർ ജോലി നൽകാൻ മന്ത്രിസഭാ യോഗത്തിൽ‌ തീരുമാനമായി. സുധാകരന്‍റെ ഇളയ മകൾ അഖിലയുടെ തുടർപഠനത്തിന് സർക്കാർ ധനസഹായം നൽകും. ഇവർക്ക് സഹായം ഉറപ്പാക്കുമെന്ന് നേരത്തെ ആഭ‍്യന്തര മന്ത്രി രമേശ് ചെന്നിത്തല വ‍്യക്തമാക്കിയിരുന്നു.

ഇതിനു പിന്നാലെയാണിത്. 2025 ജനുവരി 27നാണ് സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര എന്നയാൾ വെട്ടിക്കൊലപ്പെടുത്തിയത്. 2019 ഓഗസ്റ്റ് 31ന്‌ സുധാകരന്‍റെ ഭാര്യ സജിതയെ കഴുത്തറുത്തു കൊന്ന കേസിൽ ജയിലിലായിരുന്ന ചെന്താമര ജാമ്യത്തിൽ ഇറങ്ങിയ ശേഷമാണ്‌ സുധാകരനെയും ലക്ഷ്മിയെയും കൊലപ്പെടുത്തിയത്‌.

ചെന്താമരയുടെ ഭാര്യയും മകളും വീട്ടിൽ നിന്നിറങ്ങിപ്പോയത് സജിതയുടെ ദുർമന്ത്രവാദം മൂലമാണെന്ന സംശയമാണ് കൊലയിലേക്ക് നയിച്ചത്. പ്രതിയുടെ കുടുംബവുമായുള്ള തർക്കം മൂലമുള്ള പകയാണ് കൊലയ്ക്കു കാരണമെന്നായിരുന്നു അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറഞ്ഞിരുന്നത്.

logo
Metro Vaartha
www.metrovaartha.com