മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിയ നേപ്പാൾ സ്വദേശി 3 പേരെ കുത്തിപ്പരുക്കേൽപ്പിച്ചു

പരുക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Nepali man escapes from mental health facility, stabs 3 peop

മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിയ നേപ്പാൾ സ്വദേശി 3 പേരെ കുത്തിപ്പരുക്കേൽപ്പിച്ചു

Updated on

തൃശൂർ: തൃശൂർ മാനികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട നേപ്പാൾ സ്വദേശി മൂന്നുപേരേ കുത്തി പരുക്കേൽപ്പിച്ചു. കാമത്ത് ലെയിനിൽ നിന്ന് ഹോട്ടലുടമയെ കുത്തി പടിഞ്ഞാറെ കോട്ടയിലെത്തി രണ്ടുപേരെ കുത്തുകയായിരുന്നു. പരുക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നേപ്പാൾ സ്വദേശിയായ ഇയാളെ ശനിയാഴ്ച പുലർച്ചെയാണ് ആലുവ പൊലീസ് തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ചത്.

ബാത്ത്റൂം വഴി ചാടിപ്പോയെന്നാണ് പ്രാഥമിക നിഗമനം. തുടർന്ന് കാമത്ത് ലെയിനിലെത്തിച്ചേർന്ന ഇയാൾ മുരളിയെന്ന ഹോട്ടലുടമയെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ശേഷം നടന്ന് പടിഞ്ഞാറെ കോട്ടയിലെത്തി രണ്ടുപേരെ കൂടി കുത്തിപ്പരുക്കേൽപ്പിച്ചു. പരുക്കേറ്റ മുരളിയെ തൃശൂരിലെ അശ്വിനി ആശുപത്രിയിലും മറ്റ് രണ്ട് പേരെ ജൂബിലി ആശുപത്രിയിലും പ്രവേശിപ്പിച്ചു. പ്രതിയെ പൊലീസ് പിടികൂടുകയും മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് ചികിത്സ നൽകുക‍യും ചെയ്തു.

logo
Metro Vaartha
www.metrovaartha.com