നവീകരിച്ച നേര്യമംഗലം ബസ് സ്റ്റാന്റ് ഉദ്ഘാടനം ചെയ്തത്‌ രണ്ടു തവണ

പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിലാണ് ബസ് സ്റ്റാൻഡ് നവീകരണം
neriamangalam bus stand inaugurated twice
എം എൽ എ ശനിയാഴ്‌ച നിർവഹിച്ച ചടങ്ങ്| യു ഡി എഫിന്റെ നേതൃത്വത്തിൽ വെള്ളിയാഴ്‌ച നടന്ന ചടങ്ങ്
Updated on

കോതമംഗലം: കവളങ്ങാട് ഗ്രാമ പഞ്ചായത്തിലെ നവീകരിച്ച നേര്യമംഗലം ബസ് സ്റ്റാൻഡിന് രണ്ടു വട്ടം ഉദ്ഘാടന യോഗം. ശനിയാഴ്ച പഞ്ചായത്ത്‌ ഔദ്യോഗികമായി ഉദ്ഘാടനം നടത്താനിരിക്കെ കോൺഗ്രസ്‌ അംഗങ്ങൾ വെള്ളിയാഴ്ച ആ ചടങ്ങ് നിർവഹിച്ചു. പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിലാണ് ബസ് സ്റ്റാൻഡ് നവീകരണം.

ഈ ഭരണ സമിതിയിൽ ആദ്യം യുഡിഎഫ് ഭരണ നേതൃത്വത്തിലുള്ളപ്പോഴാണ് തുക വകയിരുത്തി പദ്ധതി തയാറാക്കിയത് എന്ന് കാട്ടിയാണ് വെള്ളിയാഴ്ച കോൺഗ്രസ്‌ അംഗങ്ങൾ ചേർന്ന് ഉദ്ഘാടനം നടത്തിയത്. എന്നാൽ നിലവിൽ ഇപ്പോൾ എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ, എൽഡിഎഫ് പിന്തുണയിൽ ഭരണം വന്നപ്പോൾ ആണ് കൂടുതൽ തുക അനുവദിച്ചു നവീകരണ പ്രവർത്തനം പൂർത്തിയാക്കിയതെന്നും, തുക ആരനുവദിച്ചാലും പഞ്ചായത്തിനാണ് ഉദ്‌ഘടന ചടങ്ങ് നടത്താൻ അധികാരമെന്നും പഞ്ചായത്ത്‌ അധികൃതർ വ്യക്തമാക്കി. ഇതനുസരിച്ച് വീണ്ടും ഔദ്യോഗികമായി ഇന്നലെ ശനിയാഴ്ച ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം നിർവഹിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമ്മാരായ റ്റി എച്ച് നൗഷാദ്, ഉഷ ശിവൻ, ഷീബു പടപറമ്പത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി എം കണ്ണൻ, വാർഡ് മെബർമാരായ സുഹറ ബഷീർ,ജലീൻ വർഗിസ്, ലിസി ജോർജ്ജ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ എ ജോയി, പി എം ശിവൻ,സിറിൽ ദാസ്, യാസർ മുഹമ്മദ്, ഷാജി മണികുറ്റി, ബൈജു എം എം എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് ലിസി ജോളി സ്വാഗതവും വാർഡ് മെമ്പർ ഹരിഷ് രാജൻ നന്ദിയും പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com