new born baby dead body found from railway over bridge at thrissur
തൃശൂർ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ബാഗിൽ നവജാത ശിശുവിന്‍റെ മൃതദേഹം

തൃശൂർ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ബാഗിൽ നവജാത ശിശുവിന്‍റെ മൃതദേഹം

ജനിച്ച് ഒരു ദിവസം മാത്രം പ്രായമായ കുഞ്ഞിന്‍റെ മൃതദേഹമാണിതെന്നാണ് സംശയം
Published on

തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷന്‍റെ മേൽപ്പാലത്തിൽ നവജാത ശിശുവിന്‍റെ മൃതദേഹം ബാഗിനുള്ളിൽ കണ്ടെത്തി. സുരക്ഷാ ജീവനക്കാരാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ ബാഗ് കണ്ടെത്തിയത്. തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്.

ജനിച്ച് ഒരു ദിവസം മാത്രം പ്രായമായ കുഞ്ഞിന്‍റെ മൃതദേഹമാണിതെന്നാണ് സംശയം. ആരാണ് മൃതദേഹം ഇവിടെ ഉപേക്ഷിച്ചതെന്ന് വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

logo
Metro Vaartha
www.metrovaartha.com