എറണാകുളത്ത് അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ആൺകുഞ്ഞിനെ കണ്ടെത്തി

കരച്ചിൽ കേട്ടെത്തിയ ആളുകളാണ് അമ്മത്തൊട്ടിലിൽ കുഞ്ഞിനെ കണ്ടത്
എറണാകുളത്ത് അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ആൺകുഞ്ഞിനെ കണ്ടെത്തി
Updated on

കൊച്ചി: എറണാകുളത്ത് അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ആൺകുഞ്ഞിനെ കണ്ടെത്തി. എറണാകുളം ജനറൽ ആശുപത്രിയോട് ചേർന്നുള്ള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിൽ‌ നിന്നാണ് കുഞ്ഞിനെ കിട്ടിയത്.

കരച്ചിൽ കേട്ടെത്തിയ ആളുകളാണ് അമ്മത്തൊട്ടിലിൽ കുഞ്ഞിനെ കണ്ടത്. ഉടൻ തന്നെ ആശുപത്രിയിൽ വിവരമറിയിക്കുകയായിരുന്നു. കുഞ്ഞിന് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല. അഞ്ച് ദിവസം പ്രായം തോന്നുന്ന കുഞ്ഞിനെയാണ് കിട്ടിയതെന്നും നിയമനടപടികൾ ആലോചിച്ച് ചെയ്യുമെന്നും ശിശുക്ഷേമ സമിതി വൈസ് ചെയർമാൻ കെ എസ് അരുൺകുമാർ വ്യക്തമാക്കി.

logo
Metro Vaartha
www.metrovaartha.com