വയനാട്: നേപ്പാൾ സ്വദേശിനിയുടെ കുട്ടിയെ കൊലപ്പെടുത്തിയെന്ന് സമ്മതിച്ച് ഭർത്താവും മാതാപിതാക്കളും. ഏഴാം മാസം ജനിച്ച ആൺകുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി എന്നാണ് പ്രതികളുടെ. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് റോഷൻ അമ്മ മഞ്ജു അച്ഛൻ അമർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
റോഷന്‍റെ ഭാര്യയും നേപ്പാൾ സ്വദേശിയുമായ പാർവതിയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചത്. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ബാഗിലാക്കി മൃതദേഹം കുഴിച്ചുമൂടുകയായിരുന്നു.
പ്രസവത്തിനു പിന്നാലെ യുവതി നേപ്പാളിലേക്ക് പോയിരുന്നു. പിന്നീട് തിരിച്ചെത്തിയപ്പോഴാണ് പരാതി നൽകിയത്. നേപ്പാള്‍ സ്വദേശിയായ യുവതി കല്‍പ്പറ്റയിലാണ് പ്രസവിച്ചത്. പ്രസവത്തിന് ശേഷം ഭര്‍ത്താവും അമ്മയും അച്ഛനും ചേര്‍ന്ന് കുഞ്ഞിനെ കടത്തിയെന്നും അതിന് ശേഷം കുഞ്ഞിനെ കൊന്ന് മൃതദേഹം അടക്കം ചെയ്തുവെന്നും നിർബന്ധിച്ച് മരുന്നു നൽകി പ്രസവിപ്പിക്കുകയായിരുന്നെന്നുമാണ് യുവതിയുടെ പരാതിയിൽ പറയുന്നത്.