ഒരു ദിവസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
Published on :
തിരുവല്ല: ഒരു ദിവസം പ്രായമായ ആൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കവിയൂർ പഴമ്പള്ളിൽ ജംഗ്ഷനു സമീപം കപ്പത്തോട്ടത്തിൽ നിന്നുമാണ് കുഞ്ഞിനെ കണ്ടെത്തിയത്. പൊലീസ് എത്തി കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.