ചൂരൽമലയിൽ പുതിയ പാലം; 35 കോടിയുടെ പദ്ധതിക്ക് അംഗീകാരം

ചൂരൽമല ടൗണിൽ നിന്ന് മുണ്ടകൈ റോഡിൽ എത്തുന്ന രീതിയിലാണ് പാലം നിർമിക്കുക
New bridge to be built in Chooralmala; Rs 35 crore project approved
ചൂരൽമലയിൽ പുതിയ പാലം; 35 കോടിയുടെ പദ്ധതിക്ക് അംഗീകാരം
Updated on

തിരുവനന്തപുരം: വയനാട് ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ പൂർണമായും തകർന്ന ചൂരൽമല പാലം കൂടുതൽ ഉറപ്പോടെ പുനർനിർമിക്കും. ഇതിനായി 35 കോടി രൂപയുടെ പദ്ധതി അംഗീകരിച്ചതായി ധനകാര‍്യമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ചൂരൽമല ടൗണിൽ നിന്ന് മുണ്ടകൈ റോഡിൽ എത്തുന്ന രീതിയിലാണ് പാലം നിർമിക്കുക.

മേപ്പാടിയെ മുണ്ടകൈ, ആട്ടമലയുമായി ബന്ധിപ്പിച്ചിരുന്ന പാലമാണ് പുനർ നിർമിക്കുന്നത്. ഇനിയൊരു അപകടമുണ്ടായാൽ അതിനെ അതിജീവിക്കാൻ കഴിയുന്ന വിധത്തിലായിരിക്കും പാലത്തിന്‍റെ നിർമിതി.

കഴിഞ്ഞ ദുരന്തകാലത്ത് പൂഴയിലുണ്ടായ പരമാവധി ഉയർന്ന വെള്ളത്തിന്‍റെ അളവ് തിട്ടപ്പെടുത്തി അതിനെക്കാൾ ഉയരത്തിലായിരിക്കും പാലം പണിയുക. മുമ്പ് ഉണ്ടായിരുന്ന പാലത്തിനേക്കാൾ ഉയരം പുതിയ പാലത്തിനുണ്ടാവും. ആകെ നീളം 267.95 മീറ്ററായിരിക്കും.

പുഴയുടെ മുകളിൽ 107 മീറ്ററും ഇരു കരകളിലുമായി 80 മീറ്റർ നീളവും പാലത്തിനുണ്ടാവും. ഉയരം കൂട്ടി നിർമിക്കുന്നതുകൊണ്ടാണ് ഇരു കരകളിലും 80 മീറ്റർ നീളത്തിൽ പണിയുന്നത്. വെള്ളത്തിൽ തൂണുകളുണ്ടാവില്ല. ഇരു കരകളിലുമായിട്ടാണ് പാലത്തിന്‍റെ അടിസ്ഥാനം നിർമിക്കുന്നത്. കഴിഞ്ഞ വർഷം ജൂലൈ 30-നാണ് ഉരുൾപ്പൊട്ടലിനെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചലിൽ പാലം ഒലിച്ചുപോയത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com