ടിക്കറ്റില്ലെങ്കിൽ പെട്ടു മക്കളേ!! Video

മെയ് 1 മുതൽ പുതിയ മാറ്റങ്ങളുമായി ഇന്ത്യൻ റെയിൽവേ. കണ്‍ഫേം ടിക്കറ്റുമായി യാത്രചെയ്യുന്നവരുടെ സുരക്ഷിതത്വവും യാത്രാ അനുഭവവും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുമായി സ്ലീപ്പര്‍, എസി കോച്ചുകളില്‍ ഇനി മുതൽ യാത്ര ചെയ്യാൻ സാധിക്കില്ല. ഇത് ലംഘിച്ചാൽ കനത്ത പിഴ ഈടാക്കുന്നതായിരിക്കും. വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുമായി സ്ലീപ്പർ, എസി കോച്ചുകളില്‍ യാത്ര ചെയ്യുന്നതിനാൽ മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നുവെന്ന് പരാതി ഉയർന്നതോടെയാണ് തീരുമാനം.

കൂടാതെ ചില ട്രെയിനുകളില്‍ വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുമായി എത്തുന്ന യാത്രക്കാര്‍ യാത്രക്കാരുടെ സീറ്റ് കൈയ്യേറുന്ന സാഹചര്യവും തിരക്ക് മൂലം കമ്പാര്‍ട്ട്‌മെന്റ് നിറയുന്ന സാഹചര്യവുമുണ്ട്. പുതിയ നിയമ പ്രകാരം വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റ് കൈവശമുള്ള യാത്രക്കാര്‍ക്ക് സ്ലീപ്പർ അല്ലെങ്കില്‍ എസി കോച്ചുകളില്‍ യാത്ര ചെയ്യാന്‍ അനുവാദം ഉണ്ടായിരിക്കില്ല. എന്നാൽ ജനറല്‍ കോച്ചുകളില്‍ യാത്ര ചെയ്യുകയും ആകാം.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com