കേരളത്തിൽ പുതിയ കൊവിഡ് വകഭേദം കണ്ടെത്തി; ജാഗ്രത

സംസ്ഥാനത്ത് ഒരിടവേളയ്ക്കു ശേഷം കൊവിഡ് കേസുകളിൽ വർധന
കേരളത്തിൽ പുതിയ കൊവിഡ് വകഭേദം കണ്ടെത്തി; ജാഗ്രത
Updated on

തിരുവനന്തപുരം: കേരളത്തിൽ കൊവിഡ് കേസുകൾ ഉയരുന്നതിനിടിയിൽ കൊവിഡിന്‍റെ പുതിയ ഉപവകഭേദം 'ജെഎൻ1' സ്ഥിരീകരിച്ചതായി കേന്ദ്രം. തിരുവന്തപുരം സ്വദേശിയായ 79 കാരിക്കാണ് കൊവിഡിന്‍റെ പുതിയ വകഭേതം കണ്ടെത്തിയത്.

ആർടിപിസിആർ പരിശോധന ഫലം പുറത്തുവന്നപ്പോഴാണ് പുതിയ വകഭേതം കണ്ടെത്താനായത്. നിലവിൽ വയോധികയുടെ നില തൃപിതികരമാണ്. നവംബർ 18നു കൊവിഡ് സ്ഥീരികരിച്ച സാംപിളിൽ നടത്തിയ ജനിതക പരിശോധനയുടെ ഫലം 13 നാണ് ലഭ്യമായത്. നേരത്തെ സിംഗപ്പൂരിൽ നിന്നെത്തിയ തമിഴ്നാട് സ്വദേശിക്ക് നേരത്തെ ജെഎൻ1 കണ്ടെത്തിയിരുന്നു.

അതേസമയം, സംസ്ഥാനത്ത് ഒരിടവേളയ്ക്കു ശേഷം കൊവിഡ് കേസുകളിൽ വർധന. 24 മണിക്കൂറിനുള്ളില്‍ 280 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം നവംബറില്‍ കേരളത്തില്‍ 470 കേസുകളും ഈ മാസം ആദ്യ 10 ദിവസത്തിനുള്ളില്‍ 825 പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഇത് ഇന്ത്യയിലെ തന്നെ ഏറ്റവും ഉയര്‍ന്ന കേസാണ്. നിലവില്‍ കേരളത്തിലെ ആക്ടീവ് കൊവിഡ് കേസുകളുടെ എണ്ണം 1,144 ആയി. കൊവിഡ് ബാധിച്ച് ആദ്യവാരം ഒരു മരണം നേരത്തെ രേഖപ്പെടുത്തിയിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com