രണ്ടാമതും എം.വി. ഗോവിന്ദൻ തന്നെ സിപിഎം സംസ്ഥാന സെക്രട്ടറി; സംസ്ഥാന സമിതിയിൽ‌ 17 പുതുമുഖങ്ങൾ

ജോൺ ബ്രിട്ടാസിനെ സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്
new faces elected to cpm state committee at kollam

രണ്ടാമതും എം.വി. ഗോവിന്ദൻ തന്നെ; സംസ്ഥാന സമിതിയിൽ‌ 17 പുതുമുഖങ്ങൾ ഉൾപ്പെടെ 89 പേർ

Updated on

കൊല്ലം: സിപിഎം സംസ്ഥാന സെക്രട്ടറിയായി എം.വി. ഗോവിന്ദൻ തുടരും. കൊല്ലത്ത് നടന്ന സംസ്ഥാന സമ്മേളനത്തിന് സമാപന ദിനത്തിലാണ് എം.വി. ഗോവിന്ദനെ ഏകകണ്ഠമായി സംസ്ഥാന സെക്രട്ടിയായി തെരഞ്ഞെടുത്ത്. സെക്രട്ടറി സ്ഥാനത്തു നിന്നു ഗോവിന്ദനെ മാറ്റുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.

അതേസമയം, സംസ്ഥാന സമിതിയിലേക്ക് 17 പുതുമുഖങ്ങൾ‌ ഉൾപ്പെടെ 89 പേരെ തെരഞ്ഞെടുത്തു. ഇ.പി. ജയരാജനും ടി.പി. രാമകൃഷ്ണനും സംസ്ഥാന കമ്മിറ്റിയിൽ തുടരും. അഞ്ച് ജില്ലാ സെക്രട്ടറിമാരെയും മന്ത്രി ആർ. ബിന്ദുവിനെയും സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്തി.

ആലപ്പുഴയിൽ നിന്ന് കെ. പ്രസാദ്, കണ്ണൂരിൽ നിന്ന് വി.കെ. സനോജ്, കോട്ടയത്തുനിന്നു പി.ആർ. രഘുനാഥ്, തിരുവനന്തപുരത്തു നിന്നു ഡി.കെ. മുരളി, കൊല്ലത്ത് നിന്ന് എസ്. ജയമോഹൻ, വയനാട്ടിൽ നിന്ന് കെ. റഫീഖ്, എറണാകുളത്തുനിന്ന് എം. അനിൽ കുമാർ, കോഴിക്കോട് നിന്ന് എം. മെഹബൂബ്, വി. വസീഫ്, മലപ്പുറത്ത് നിന്നു വി.പി. അനിൽ, പാലക്കാട് നിന്നു കെ. ശാന്തകുമാരി എന്നിവരാണ് സമിതിയിലേക്ക് പുതിയതായി തെരഞ്ഞെടുക്കപ്പെട്ടത്.

എന്നാൽ, പത്തനംതിട്ട ജില്ലയിയിൽ നിന്ന് ആരെയും സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്തിയില്ല. മന്ത്രി വീണാ ജോർജിനെ സംസ്ഥാന കമ്മിറ്റിയിൽ ക്ഷണിതാവായാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ജോൺ ബ്രിട്ടാസിനെ സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം, സൂസൻ കോടിയെ പുറത്തായി. കരുനാഗപ്പള്ളിയിലെ വിഭാഗീയതയിലാണ് നടപടി. ശാന്തകുമാരിയും ആർ. ബിന്ദുവുമാണ് പുതിയ വനിതാ അംഗങ്ങൾ. 17 അംഗ സെക്രട്ടറിയേറ്റിൽ കെ.കെ. ശൈലജ, എം.വി. ജയരാജൻ, സി.എൻ. മോഹനൻ എന്നിവരെയും ഉൾപ്പെടുത്തിയിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com