
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ ലൈംഗിക ആരോപണ കേസിൽ പുതിയ അന്വേഷണ ഉദ‍്യോഗസ്ഥനെ നിയമിച്ചു. ഡിവൈഎസ്പി ഷാജിയെയാണ് അന്വേഷണത്തിനായി നിയമിച്ചിരിക്കുന്നത്. ആദ‍്യം ഡിവൈഎസ്പി ബിനുകുമാറിനായിരുന്നു കേസിന്‍റെ അന്വേഷണ ചുമതലയുണ്ടായിരുന്നത്.
വിശദമായ അന്വേഷണത്തിനു വേണ്ടിയാണ് പുതിയ സംഘത്തെ നിയമിച്ചതെന്നാണ് വിവരം. ഡിവൈഎസ്പി ഷാജിക്കു പുറമെ ഇൻസ്പെക്റ്റർമാരായ സാഗർ, സജൻ, സൈബർ ഓപ്പറേഷൻ ഇൻസ്പെക്റ്റർ ഷിനോജ് എന്നിവരും സംഘത്തിൽ ഉൾപ്പെടുന്നു. നേരത്തെ സൈബർ വിദഗ്ധരെയും സംഘത്തിൽ ഉൾപ്പെടുത്തിയിരുന്നു.