ലേബർ കോഡ് കരട് ചട്ടം; രാത്രി ഷിഫ്റ്റിൽ സ്ത്രീകൾക്കും ജോലി ചെയ്യാം, ജോലി സമയം ആഴ്ചയിൽ 48 മണിക്കൂർ

രാത്രി ഷിഫ്റ്റിൽ ജോലിയെടുക്കാൻ താൽപ്പര്യമുള്ള സ്ത്രീകളിൽ നിന്ന് സമ്മതപത്രം തൊഴിലുടമകൾ രേഖാമൂലം വാങ്ങിയിരിക്കണം.
labour code

ലേബർ കോഡ് കരട് ചട്ടം

Updated on

ന്യൂഡൽഹി: പുതിയ ലേബർ കോഡ് കരട് ചട്ടങ്ങളിലെ വ്യവസ്ഥകൾ പുറത്തുവന്നു. തൊഴിലാളികളുടെ ജോലി സമയം ആഴ്ചയിൽ 48 മണിക്കൂർ എന്ന് നിജപ്പെടുത്തണമെന്നും, സ്ത്രീകൾക്ക് രാത്രി ഷിഫ്റ്റിൽ ജോലി അനുവദിക്കാമെന്നുമുള്ള വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സ്ത്രീകൾ രാത്രി സമയം ഷിഫ്റ്റിൽ ജോലി അനുവദിക്കാം. രാത്രി 7 നും പുലർച്ചെ ആറിനുമിടയിലാണ് സമയം.

വിജ്ഞാപനം ചെയ്ത പുതിയ ലേബർ കോഡ് കരട് ചട്ടത്തിലാണ് ഇക്കാര്യമുള്ളതാണ്.

രാത്രി ഷിഫ്റ്റിൽ ജോലിയെടുക്കാൻ താൽപ്പര്യമുള്ള സ്ത്രീകളിൽ നിന്ന് സമ്മതപത്രം തൊഴിലുടമകൾ രേഖാമൂലം വാങ്ങിയിരിക്കണം. 16 വയസിന് മുകളിലുള്ള അസംഘടിത തൊഴിലാളികൾക്ക് ആധാർ ബന്ധിത രജിസ്ട്രേഷൻ നിർബന്ധിതമാക്കി. രാജ്യത്തിനുടനീളം പ്രവർത്തിക്കുന്ന കരാറുകാർക്ക് ഒറ്റ ലൈസൻസ് അനുവദിക്കുന്നതിനായി ഇലക്‌ട്രോണിക് അപേക്ഷ സമർപ്പിക്കാം. നിശ്ചിത കാലയളിലേക്ക് നിയമിതരാകുന്ന ജീവനക്കാർക്ക് ഒരു വർഷം തുടർച്ചയായി പ്രവർത്തിച്ചു കഴിഞ്ഞാൽ ഗ്രാറ്റുവിറ്റിക്ക് അർഹതയുണ്ടായിരിക്കുമെന്നും കരട് ചട്ടത്തിലുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com