യുവമോർച്ചയ്ക്കും മഹിളാ മോർച്ചയ്ക്കും പുതിയ ഭാരവാഹികൾ

യുവമോർച്ച അധ‍്യക്ഷനായി വി. മനുപ്രസാദിനെയും മഹിളാ മോർച്ച അധ‍്യക്ഷയായി നവ‍്യ ഹരിദാസിനെയുമാണ് നിയോഗിച്ചിരിക്കുന്നത്
new leadership for yuvamorcha and mahilamorcha kerala

നവ‍്യ ഹരിദാസ്, വി. മനുപ്രസാദ്

Updated on

തിരുവനന്തപുരം: സംസ്ഥാന യുവമോർച്ചയ്ക്കും മഹിളാ മോർച്ചയ്ക്കും പുതിയ ഭാരവാഹികളെ പ്രഖ‍്യാപിച്ചു. യുവമോർച്ച അധ‍്യക്ഷനായി വി. മനുപ്രസാദിനെയും മഹിളാ മോർച്ച അധ‍്യക്ഷയായി നവ‍്യ ഹരിദാസിനെയുമാണ് തീരുമാനിച്ചിരിക്കുന്നത്. പാർട്ടി സംസ്ഥാന അധ‍്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് പുതിയ ഭാരവാഹികളെ പ്രഖ‍്യാപിച്ചത്.

ഇതുകൂടാതെ ഒബിസി മോർച്ച, എസ്‌സി മോർച്ച എന്നിവയുടെ അധ‍്യക്ഷരെയും തെരഞ്ഞെടുത്തു. ഒബിസി മോർച്ചയുടെ അധ‍്യക്ഷനായി എം. പ്രേമനെയും എസ്‌സി മോർച്ചയുടെ അധ‍്യക്ഷനായി ഷാജുമോൻ വട്ടേക്കാടിനെയുമാണ് പ്രഖ‍്യാപിച്ചിരിക്കുന്നത്.

ന‍്യൂനപക്ഷ മോർച്ചയുടെ അധ‍്യക്ഷനായി സുമിത് ജോർജിനെയും കിസാൻ മോർച്ചയുടെ അധ‍്യക്ഷനായി ഷാജി രാഘവനെയും തീരുമാനിച്ചു. മുകുന്ദൻ പള്ളിയറയാണ് എസ്‌ടി മോർച്ചയുടെ പുതിയ അധ‍്യക്ഷന്‍.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com