പുതിയ മദ്യനയം ഈ ആഴ്ച പ്രഖ്യാപിച്ചേക്കും; ഡ്രൈ ഡേ തുടരും

ഐടി പാർക്കുകളിലെ മദ്യശാലകൾക്കും വ്യവസ്ഥകൊണ്ടുവരും
പുതിയ മദ്യനയം ഈ ആഴ്ച പ്രഖ്യാപിച്ചേക്കും; ഡ്രൈ ഡേ തുടരും
Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ മദ്യനയം ഈ ആഴ്ച പ്രഖ്യാപിച്ചേക്കും. അടുത്ത മന്ത്രിസഭായോഗം ഇതു സംബന്ധിച്ചകാര്യം പരിഗണിക്കുമെന്നാണ് സൂചന. ബാറുകളുടെ ലൈസൻസ് ഫീസിൽ വർധനയുണ്ടാകും. അഞ്ചു മുതൽ പത്ത് ലക്ഷം വരെ വർധനയുണ്ടാകാം.

എല്ലാ മാസവും ഒന്നാം തീയതിയിലെ ഡ്രൈ ഡേ തുടരും. അവധി ഒഴുവാക്കുന്നതിനെതിരെ തൊഴിലാളി യൂണിനുകളും എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഐടി പാർക്കുകളിലെ മദ്യശാലകൾക്കും വ്യവസ്ഥകൊണ്ടുവരും. ഐടി പാർക്കുകളിൽ മദ്യം വിതരണം ചെയ്യുന്നതിന് കഴിഞ്ഞ വർഷം നയപരമായി തീരുമാനമെടുത്തിരുന്നെങ്കിലും നടത്തിപ്പു രീതിയും ഫീസും അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുത്തിരുന്നില്ല.

പ്രധാന ഐടി കമ്പനികളുടെ തെരഞ്ഞെടുക്കപ്പെടുന്ന സ്ഥലങ്ങളിലായിരിക്കും മദ്യവിതരണത്തിനുള്ള സ്ഥലം അനുവദിക്കുക. പുറത്തു നിന്നുള്ളവർക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. ക്ലബ്ബുകളുടെ മാതൃകയിലായിരിക്കും പ്രവർത്തനം. നടത്തിപ്പിന്‍റെ ഉത്തരവാദിത്തം കമ്പനികൾക്കായിരിക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com