

വിഎസ്എസ്‌സിക്കും എല്‍പിഎസ്‌സിക്കും പുതിയ സ്ഥിരം മേധാവിമാര്‍
തിരുവനന്തപുരം: വിക്രംസാരാഭായ് സ്പേസ് സെന്‍ററിലും ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്‍ററിലും പുതിയ സ്ഥിരം മേധാവിമാരെ നിയമിച്ചു. നേതൃമാറ്റത്തിന്‍റെ രണ്ടാം ഘട്ടമാണ് ഇതോടെ പൂർത്തിയായിയത്.
ഡോ. യു.പി രാജീവാണ് വിഎസ്എസ്‍സിയുടെ പുതിയ മേധാവി. എൽപിഎസ്‍സിയിൽ എൻ. ജയനാണ് ഡയറക്ടർ സ്ഥാനം. മുൻഗാമികൾ വിരമിച്ച ഒഴിവിൽ കഴിഞ്ഞ ഒരുമാസം ഇവർക്ക് താത്കാലിക ചുമതല മാത്രമായിരുന്നു. ഇപ്പോഴത് സ്ഥിരപ്പെടുത്തി.
രണ്ട് പ്രധാന കേന്ദ്രങ്ങൾക്ക് പുറമേ മഹേന്ദ്രഗിരി ഐപിആർസിയിലും തിരുവനന്തപുരം ഐഐഎസ്‍യുവിലും കൂടി മാറ്റമുണ്ട്. ഐഐഎസ്‍യു മേധാവി സൗമ്യനാരായണൻ വിരമിക്കുന്ന ഒഴിവിൽ ജോജി ജെ. ചാമൻ മേധാവിയാകും. ഐപിആർസിയിൽ അസിർ പാക്കിരാജിന് പകരം നാരായൺ അപ്പുവാണ് പുതിയ ഡയറക്ടർ.