സംസ്ഥാനത്ത് വീണ്ടും റെക്കോഡിട്ട് പ്രതിദിന വൈദ്യുതി ഉപയോഗം; നിയന്ത്രണം വേണമെന്ന് കെഎസ്ഇബി

പീക്ക് സമയത്തെ ആവശ്യകതയും സർവകാല റെക്കോഡിലാണ്
Representative image
Representative image

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പ്രതിദിന വൈദ്യുതി ഉപയോഗം സർവകാല റെക്കോഡിലെത്തി. ബുധനാഴ്ച 107,76 ദശലക്ഷം യൂണിറ്റാണ് മൊത്ത വൈദ്യുതി ഉപയോഗം. കഴിഞ്ഞ ചൊവ്വാഴ്ച 106.88 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്ത് മൊത്തം ഉപയോഗിച്ചത്. ഇതിനെ മറികടന്നു കൊണ്ടാണ് പുതിയ കണക്ക്.

പീക്ക് സമയത്തെ ആവശ്യകതയും സർവകാല റെക്കോഡിലാണ്. ഇന്നലെ വൈകീട്ട് 6 മുതൽ 11 വരെ 5359 മെഗാവാട്ട് വൈദ്യുതിയാണ് സംസ്ഥാനത്ത് ഉപയോഗിച്ചത്. ഉപഭോഗം കൂടുമ്പോൾ അമിത വിലയ്ക്ക് വൈദ്യുതി പവർ എക്സ്ചേഞ്ചിൽ നിന്ന് വാങ്ങിയാണ് കെഎസ്ഇബി വിതരണം തുടരുന്നത്.

300 മുതൽ 600 മെഗാവാട്ട് വരെ വൈദ്യുതി മിക്കദിവസങ്ങളിലും ഉയർന്ന വിലയ്ക്ക് വാങ്ങിയാണ് പ്രതിസന്ധി ഒഴിവാക്കുന്നത്. വൈദ്യുതി ഉപയോഗത്തിൽ നിയന്ത്രണം വേണമെന്ന് ഉപഭോക്താക്കളോട് കെഎസ്ഇബി ആവശ്യപ്പെട്ടു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com