പുതുവത്സര ആഘോഷം: ഫോർട്ട് കൊച്ചിയിൽ കടുത്ത നിയന്ത്രണം

വൈകീട്ട് 4 മണിക്കു ശേഷം സ്വകാര്യ വാഹനങ്ങൾ കടത്തിവിടില്ല
പുതുവത്സര ആഘോഷം: ഫോർട്ട് കൊച്ചിയിൽ കടുത്ത നിയന്ത്രണം

കൊച്ചി: ഫോർട്ട് കൊച്ചിയിൽ പുതുവത്സര ആഘോഷങ്ങളോട് അനുബന്ധിച്ച് കടുത്ത നിയന്ത്രണം. ഈ മാസം 31ന് വൈകീട്ട് 4 മണിക്കു ശേഷം ഫോർട്ട് കൊച്ചിയിലേക്ക് സ്വകാര്യ വാഹനങ്ങൾ കടത്തിവിടില്ല. രാത്രി 12നു ശേഷം ഫോർട്ട് കൊച്ചിയിൽ നിന്നു മടങ്ങാൻ ബസ് സർവീസ് ഉണ്ടാകും.

4 മണി വരെ വാഹനങ്ങൾക്ക് വൈപ്പിനിൽ നിന്നു ഫോർട്ട് കൊച്ചിയിലേക്ക് റോ-റോ സർവീസ് വഴി വരാൻ സാധിക്കും. 7 മണിയോടെ ഈ സർവീസ് പൂർണമായും നിർത്തും.

തിക്കിലും തിരക്കിലും അപകടങ്ങൾ ഉണ്ടാവാതിരിക്കാൻ പാപ്പാഞ്ഞിയെ കത്തിക്കുന്ന പരേഡ് ​ഗ്രൗണ്ടിലും നിയന്ത്രണങ്ങളുണ്ട്. ഇവിടെ ബാരിക്കേഡുകൾ സ്ഥാപിച്ച് ശക്തമായി നിയന്ത്രണമായിരിക്കുമുണ്ടാവുക. കൂടുതൽ പൊലീസിനേയും വിന്യസിക്കും തീരുനാമനുണ്ട്. പാർക്കിങ് പൂർണമായും നിരോധിക്കും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com