

തിരുവല്ലയിൽ നവജാത ശിശുവിനെ തട്ടുകടയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
തിരുവല്ല: പത്തനംതിട്ട കുറ്റൂരിൽ തട്ടുകടയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കുറ്റൂർ റെയിൽവേ അടിപ്പാതയ്ക്കടുത്തുള്ള തട്ടുകടയിൽ പുലർച്ചെ 4 മണിയോടെയാണ് കുഞ്ഞിനെ കണ്ടെത്തിയത്.
കട തുറക്കാനായി ജയരാജനും ഭാര്യയും എത്തിയപ്പോൾ ചോരകുഞ്ഞിനെ കാണുകയായിരുന്നു. പിന്നാലെ തന്നെ പൊലീസിൽ വിവരമറിയിച്ചു. തിരുവല്ല പൊലീസ് സ്ഥലത്തെത്തി കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി.
കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് വിവരം. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് പരിശോധിച്ചു വരികയാണ്.