newborn baby abandoned school compound kasargod
കാസർഗോഡ് സ്കൂൾ വരാന്തയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവത്തിൽ അമ്മയെ കണ്ടെത്തി

കാസർഗോഡ് സ്കൂൾ വരാന്തയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവം; അമ്മയെ കണ്ടെത്തി, അവിവാഹിതയായ യുവതി ചികിത്സയിൽ

കഴിഞ്ഞ ദിവസമാണ് ദേലംപാടി പഞ്ചിക്കൽ എസ്വിഎയുപി സ്കൂളിന്‍റെ വരാന്തയിൽ നവജാതശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്
Published on

കാസർഗോഡ്: ദേലംപാടി പഞ്ചിക്കലിൽ സ്കൂൾ വരാന്തയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവത്തിൽ കുട്ടിയുടെ അമ്മയെ പൊലീസ് കണ്ടെത്തി. ദേലംപാടി സ്വദേശിയും അവിവാഹിതയുമായി 30 കാരി നിലവിൽ ചികിത്സയിലാണ്.

കഴിഞ്ഞ ദിവസമാണ് ദേലംപാടി പഞ്ചിക്കൽ എസ്വിഎയുപി സ്കൂളിന്‍റെ വരാന്തയിൽ നവജാതശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. കുഞ്ഞിന്‍റെ കരച്ചിൽ കേട്ട സമീപ വാസികൾ വിവരം ആദൂർ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഒരുദിവസം പ്രായമുള്ള കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് അമ്മത്തൊട്ടിലിലേക്ക് മാറ്റുകയുംചെയ്തിരുന്നു.

logo
Metro Vaartha
www.metrovaartha.com