തൃശൂർ: തൃശൂർ കുന്നംകുളത്ത് പ്രസവത്തിനിടെ കുഞ്ഞു മരിച്ചതായി പരാതി. എമംഗലം സ്വദേശി നിഷാം-സജ്ന ദമ്പതികളുടെ ആൺകുഞ്ഞാണ് മരിച്ചത്. മരത്തംകോട് സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവം. കുഞ്ഞിന്‍റെ മേൽ പൊക്കിൾക്കൊടി ചുറ്റിയിരുന്നതാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.