പത്തനംതിട്ടയിൽ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി

കുഞ്ഞിന്‍റെ മരണകാരണം വ‍്യക്തമല്ല
newborn baby found dead pathanamthitta

പത്തനംതിട്ടയിൽ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി

file

Updated on

പത്തനംതിട്ട: പത്തനംതിട്ടയിലെ മെഴുവേലിയിൽ നവജാത ശിശുവിനെ ദുരൂഹ സാഹചര‍്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. 21കാരിയും അവിവാഹിതയുമായ മരിച്ച കുഞ്ഞിന്‍റെ അമ്മ പത്തനംതിട്ടയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

ഇവരുടെ അയൽവീട്ടിലെ പറമ്പിലായിരുന്നു കുഞ്ഞിനെ ഉപേക്ഷിച്ചത്. കുഞ്ഞിന്‍റെ അമ്മ നൽകിയ വിവരത്തെ തുടർന്ന് ആശുപത്രി അധികൃതർ പൊലീസിൽ വിവരമറിയിക്കുകയും തുടർന്ന് ഇലവംതിട്ട പൊലീസ് സംഭവസ്ഥലത്തെത്തി മൃതദേഹം കണ്ടെത്തക്കുകയായിരുന്നു.

മരണകാരണം വ‍്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുഞ്ഞിന്‍റെ മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റിയ ശേഷം പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള നടപടികൾ ആരംഭിക്കും

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com