തിരുവനന്തപുരത്ത് നവജാത ശിശുവിനെ 3 ലക്ഷം രൂപക്ക് വിറ്റു; വിൽപ്പന നടന്നത് തൈക്കാട് ആശുപത്രിയിൽ

വിൽപ്പനയുടെ വിവരമറിഞ്ഞ ചൈൽഡ് ലൈൻ പ്രവർത്തകരാണ് പൊലീസിനെ അറിയിച്ചത്
തിരുവനന്തപുരത്ത് നവജാത ശിശുവിനെ 3 ലക്ഷം രൂപക്ക് വിറ്റു; വിൽപ്പന നടന്നത് തൈക്കാട് ആശുപത്രിയിൽ
Updated on

തിരുവനന്തപുരം: തിരുവനന്തപുരത്ത് നവജാത ശിശുവിനെ 3 ലക്ഷം രൂപക്ക് വിറ്റു. തൈക്കാട് ആശുപത്രിയിലാണ് സംഭവം. കരമന സ്വദേശിയായ സ്ത്രീയാണ് പണം കൊടുത്ത് കുഞ്ഞിനെ വാങ്ങിയതെന്നാണ് കണ്ടെത്തൽ. പൊലീസ് കണ്ടെടുത്ത കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണത്തിലേക്ക് മാറ്റി.

വിൽപ്പനയുടെ വിവരമറിഞ്ഞ ചൈൽഡ് ലൈൻ പ്രവർത്തകരാണ് പൊലീസിനെ അറിയിച്ചത്. കുഞ്ഞിന്‍റെ യഥാർത്ഥ മാതാപിതാക്കളെ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് പൊലീസ്. കുഞ്ഞിനെ വാങ്ങിയവർക്കും വിറ്റവർക്കുമെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com