കുഞ്ഞിന്‍റെ വായിൽ തുണിതിരുകി, കഴുത്തിൽ ഷാളിട്ടു മുറുക്കി...; കൊലപാതകത്തിൽ യുവതിയുടെ മൊഴി പുറത്ത്

യുവതി ആത്മഹത്യക്ക് ശ്രമിച്ചതായും പൊലീസിൽ മൊഴിനൽകി
കുഞ്ഞിന്‍റെ വായിൽ തുണിതിരുകി, കഴുത്തിൽ ഷാളിട്ടു മുറുക്കി...; കൊലപാതകത്തിൽ യുവതിയുടെ മൊഴി പുറത്ത്
Updated on

കൊച്ചി: നവജാത ശിശുവിന്‍റെ മൃതദേഹം റോഡിൽ നിന്ന് കണ്ടെത്തിയ സംഭവത്തിൽ കുഞ്ഞിനെ കൊലപ്പെടുത്തിയത് അതി ക്രൂരമായി. ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പൊലീസിൽ മൊഴി നൽകി. പ്രസവിച്ച ഉടനെ യുവതി കുഞ്ഞിന്‍റെ വായിൽ തുണിതിരുകി. കഴുത്തിൽ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി. മൃതദേഹം ഉപേക്ഷിക്കാനായിരുന്നു പ്ലാൻ എങ്കിലും അമ്മ വാതിലിൽ മുട്ടിയതോടെ കൈയിൽ കിട്ടിയ കവറിലിട്ട് ഫ്ലാറ്റിന് താഴെക്ക് വലിച്ചെറിയുക‍യായിരുന്നു.

ഇതിനിടെ യുവതി ആത്മഹത്യക്ക് ശ്രമിച്ചതായും പൊലീസിൽ മൊഴി നൽകി. ഗർഭം അലസിപ്പിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നെന്നും കുഞ്ഞുണ്ടായ പരിഭ്രാന്തിയിൽ കൊലപ്പെടുത്തുകയായിരുന്നെന്നും യുവതി പറഞ്ഞു. വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തും. നിലവിൽ യുവതി ആശുപത്രി ചികിത്സയിലാണ്. ആരോഗ്യനില തൃപ്തികരമായ ശേഷം ജുഡീഷ്യൽ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

വെള്ളിയാഴ്ച രാവിലെ എട്ടേകാലോടെയാണു കൊറിയർ കവറിൽ പൊതിഞ്ഞ നിലയിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയത്. ഇതുവഴി വന്ന സ്കൂൾ വാനിന്‍റെ ഡ്രൈവറാണ് ഇത് ആദ്യം കണ്ടത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസും സമീപത്തെ ജനപ്രതിനിധികളും കൂടി സിസിടിവി പരിശോധിച്ചപ്പോൾ ഫ്ലാറ്റിനു മുകളിൽ നിന്ന് ഒരു കെട്ട് താഴേക്ക് വീഴുന്നതിന്‍റെ ദൃശങ്ങൾ ലഭിച്ചു. ഇതോടെ റോഡിനു അഭിമുഖമായി ബാൽക്കണിയുള്ള അപ്പാർട്മെന്‍റുകൾ‌ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.

കുഞ്ഞിന്‍റെ മൃതദേഹം പൊതിഞ്ഞ കൊറിയർ കവറിലെ ബാർ കോഡ് സ്കാൻ ചെയ്തപ്പോൾ അഞ്ചാം നിലയിലെ ഫ്ലാറ്റിന്‍റെ വിലാസം ലഭിച്ചു. ഈ ഫ്ലാറ്റിന്‍റെ ശുചീമുറിയിൽ രക്തക്കറ കണ്ടതോടെയാണ് പ്രതിയെപ്പറ്റിയുള്ള നിർണായക വിവരം പൊലീസിനു ലഭിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com