കൊച്ചിയിൽ നവജാത ശിശുവിനെ റോഡിലെറിഞ്ഞ് കൊന്നു

കുഞ്ഞിനെ ജീവനോടെയാണോ അതോ കൊലപ്പെടുത്തിയതിന് ശേഷമാണോ താഴേക്ക് എറിഞ്ഞതെന്ന് വ്യക്തമല്ല
കൊച്ചിയിൽ നവജാത ശിശുവിനെ റോഡിലെറിഞ്ഞ് കൊന്നു
Updated on

എറണാകുളം: കൊച്ചിയിൽ നവജാത ശിശുവിനെ റോഡിലേക്ക് എറിഞ്ഞുകൊന്നു. കൊച്ചി വിദ്യാനഗറിലെ ഒരു അപ്പാർട്ട്മെന്‍റിൽ നിന്നാണ് കുട്ടിയെ താഴേക്ക് എറിഞ്ഞത്. വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം.

ശുചീകരണത്തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. പരിശോധനയിൽ നവജാത ശിശുവിന്‍റെ മൃതദേഹമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നു.

അതേസമയം, കുഞ്ഞിനെ ജീവനോടെയാണോ അതോ കൊലപ്പെടുത്തിയതിന് ശേഷമാണോ താഴേക്ക് എറിഞ്ഞതെന്ന കാര്യത്തിൽ വ്യക്തതയില്ല. ഫ്ലാറ്റിൽ ഗർഭിണികൾ ഉണ്ടായിരുന്നില്ലെന്നാണ് പറയുന്നത്. ജോലി ചെയ്യുന്ന സ്ത്രീകളിലും ഗർഭിണികൾ ഇല്ലെന്നാണ് വിവരം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com