കാസർഗോഡ് നവവധു ഭർതൃവീട്ടിൽ തൂങ്ങി മരിച്ച സംഭവം; പൊലീസ് അന്വേഷണമാരംഭിച്ചു

മരിക്കാൻ പോവുകയാണെന്ന് അമ്മയ്ക്ക് സന്ദേശമയച്ച ശേഷമാണ് നന്ദന ജീവനൊടുക്കിയത്
newly married women died in husbands home kasaragod

കെ. നന്ദന

Updated on

കാസർഗോഡ്: അരമങ്ങാനത്ത് നവവധു ഭർതൃവീട്ടിൽ തൂങ്ങി മരിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്. മേൽ പറമ്പ് പൊലീസാണ് അന്വേഷണം ആരംഭിച്ചത്. ഞായറാഴ്ചയാണ് 21 കാരിയായ കെ. നന്ദനയെ ഭർതൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഏപ്രിൽ 26 നായിരുന്നു നന്ദനയുടെ വിവാഹം. അരമങ്ങാനം സ്വദേസി രഞ്ജേഷാണ് ഭർത്താവ്. ഭർതൃ വീട്ടിൽ എന്തെങ്കിലും പീഡനം നേരിട്ടിരുന്നോ എന്ന് പരിശോധിച്ച് വരികയാണ് പൊലീസ്. എന്നാൽ ഇത്തരമൊരു പ്രശ്നമുള്ളതായി കണ്ടെത്താൻ പൊലീസിനായിട്ടില്ല. പെട്ടെന്നുണ്ടായ പ്രകോപനമാണ് ആത്മഹത്യക്ക് പിന്നിലെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

അമ്മയ്ക്ക് മരിക്കാൻ പോവുകയാണെന്ന് സന്ദേശമയച്ച ശേഷമാണ് നന്ദന ജീവനൊടുക്കിയത്. അമ്മ ഉടനെ നന്ദനയുടെ ഭർത്താവിനെ വിളിച്ചു. രഞ്ജേഷ് ആ സമയം വീട്ടിലുണ്ടായിരുന്നില്ല. വീട്ടുകാരെ വിളിച്ചപ്പോൾ നന്ദന മുറി പൂട്ടിയിരിക്കുകയാണെന്ന് അറിയിക്കുകയായിരുന്നു. ഉടൻ തന്നെ വാതിൽ പൊളിച്ച് അകത്തു ക‍യറിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com