പുതുവർഷത്തിലെ താരം ബിരിയാണി; കണക്ക് പുറത്ത് വിട്ട് സ്വിഗ്ഗി

പുതുവർഷത്തിൽ 218,933 ബിരിയാണി വിറ്റുപോയി
newyear food rank list

പുതുവർഷത്തിലെ താരം ബിരിയാണി

Updated on

കൊച്ചി: പുതുവർഷ ആഘോഷത്തിൽ ഭക്ഷണമെനുവിൽ രാജാവായത് ബിരിയാണിയും ബർഗറുമാണെന്ന് റിപ്പോർട്ട്. ആഘോഷരാവുകൾക്ക് കൊഴുപ്പ് കൂട്ടാൻ ഓൺലൈനിലൂടെ ഭക്ഷണം ഓർഡർ ചെയ്തവർ കൂടുതലും ബിരിയാണിയാണ്. ഡെലിവറി കമ്പനികളിൽ‌ കുതിച്ചുയർന്ന ഓർഡറുകളുടെ കണക്കുകൾ പുറത്തുവിട്ടിരിക്കുകയാണ് സ്വിഗ്ഗി.

218,933 ബിരിയാണി പുതുവത്സരത്തിൽ ഓർഡർ ചെയ്തിരിക്കുന്നത്.

ബിരിയാണി കഴിഞ്ഞാൽ ഇന്ത്യക്കാർ ഏറ്റവും കൂടുതലായി ഓർഡർ ചെയ്തത് ബർഗർ ആണ്. രാത്രി 90,000 ബർഗറുകൾ വിറ്റുപോയെന്നാണ് സ്വിഗ്ഗി വെളിപ്പെടുത്തിയിരിക്കുന്നത്. 4244 പേർ ഉപ്പുമാവും, 1927 പേർ സലാഡും ഓർഡർ ചെയ്തതായും സ്വിഗ്ഗി പറഞ്ഞു. തുടർച്ചയായ പത്താംവർഷവും ബിരിയാണി ജനപ്രിയ ഭക്ഷണപദാർത്ഥങ്ങളുടെ പട്ടിക‍യിൽ ഒന്നാംസ്ഥാനത്താണ്. മൂന്ന് സെക്കൻഡില്‌ ഒരു ബിരിയാണി എന്ന നിലയിലാണ് ഓർഡർ വരുന്നത്. സൊമാറ്റോ പോലുള്ള കമ്പനികളെ കൂട്ടാതെയാണിത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com