അടുത്ത അധ്യയന വർഷം മുതൽ ബിഎസ്‌സി നഴ്സിങ് പ്രവേശന പരീക്ഷ കേരളത്തിലും

പരീക്ഷാ തയ്യാറെടുപ്പുകൾക്കായി മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്‌
അടുത്ത അധ്യയന വർഷം മുതൽ ബിഎസ്‌സി നഴ്സിങ് പ്രവേശന പരീക്ഷ കേരളത്തിലും
Updated on

തിരുവനന്തപുരം: അടുത്ത അധ്യയന വർഷം മുതൽ സംസ്ഥാനത്ത് ബിഎസ്‌സി നഴ്സിങ് പ്രവേശനത്തിന് പരീക്ഷ നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർ‌ജ് അറിയിച്ചു. പ്രവേശന പരീക്ഷ നടത്തണമെന്ന് ദേശീയ നഴ്സിങ് കൗൺസിൽ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. കേരളം ഇതിനായുള്ള നടപടികൾ നേരത്തെ ആരംഭിച്ചിരുന്നെങ്കിലും മാർക്കിനെ അടിസ്ഥാനമാക്കി തന്നെ പ്രവേശനം തുടരുകയായിരുന്നു.

പരീക്ഷാ തയ്യാറെടുപ്പുകൾക്കായി മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്‌. നടത്തിപ്പ്‌ ഏജൻസി സംബന്ധിച്ച്‌ നഴ്‌സിങ്‌ കൗൺസിൽ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ്‌ തുടങ്ങിയവയിൽനിന്ന്‌ അഭിപ്രായം സ്വീകരിക്കും. ഇതുവരെ പ്ലസ് ടു പരീഷയുടെ മാർക്കിനെ അടിസ്ഥാനമാക്കിയായിരുന്നു എൽബിഎസ് സെന്‍റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയാണ് സർക്കാർ കോളെജുകളിലെ മുഴുവൻ സീറ്റിലും സ്വാശ്രയ കോളെജുകളിൽ പകുതിസീറ്റിലും പ്രവേശനത്തിനുള്ള റാങ്ക്‌പട്ടിക തയ്യാറാക്കുന്നത്‌.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com