നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ സമാധി തുറക്കൽ; അനുവദിക്കില്ലെന്ന് കുടുംബം

സമാധി തുറക്കാൻ ശ്രമിച്ചാൽ ആത്മഹത്യ ചെയ്യുമെന്ന് മകൻ രാജസേനൻ പറഞ്ഞു.
neyyattinkara gopan swami's family will not allow him to open his samadhi
നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ സമാധി തുറക്കൽ; അനുവദിക്കില്ലെന്ന് കുടുംബം
Updated on

തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ സമാധി തുറക്കാൻ അനുവദിക്കില്ലെന്ന് കുടുംബം. സമാധി തുറക്കാൻ ശ്രമിച്ചാൽ ആത്മഹത്യ ചെയ്യുമെന്ന് മകൻ രാജസേനൻ പറഞ്ഞു. ക്ഷേത്രത്തിന്‍റെ ഭരണം പിടിച്ചെടുക്കാനുളള ശ്രമത്തിന്‍റെ ഭാഗമായാണ് ഈ പരാതി ഉയർന്നതെന്നു കുടുംബം ആരോപിക്കുന്നു.

ഭർത്താവ് സമാധിയായതാണെന്നും സമാധി തുറക്കാൻ അനുവദിക്കില്ലെന്നും ഗോപൻ സ്വാമിയുടെ ഭാര്യ സുലോചന പറഞ്ഞു. ബന്ധുകൾ ആരും പരാതി നൽകിയിട്ടില്ല, ഭർത്താവ് കിടപ്പ രോഗിയായിരുന്നില്ലെന്നും നടക്കുമായിരുന്നുവെന്നും സുലേചന കൂട്ടിച്ചേര്‍ത്തു.

എന്നാൽ കലക്റ്റർ ഉത്തരവ് നൽകിയാൽ കളക്ടർ ഉത്തരവ് നൽകിയാൽ സമാധി തിങ്കളാഴ്ച പൊലീസ് തുറന്ന് പരിശോധിക്കും. ഇതിന് വേണ്ട തയ്യാറെടുപ്പുകളെല്ലാം പൊലീസ് പൂർത്തിയാക്കി.

അയൽവാസി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നിലവിൽ പൊലീസ് കേസ് എടുത്തിരിക്കുന്നത്. പ്രാഥമിക അന്വേഷണ റിപ്പോർട്ട് കഴിഞ്ഞദിവസം കലക്ടർക്ക് സമർപ്പിച്ചിരുന്നു. ജീവനോടെയാണോ സമാധി ഇരുത്തിയത് അതോ മരണശേഷമാണോ എന്നുളള കാര്യം പൊലീസ് അന്വേഷിക്കുന്നുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com