
ഉപയോഗിച്ചത് ദൃഢതയില്ലാത്ത മണ്ണ്; ദേശീയപാത തകർന്ന സംഭവത്തിൽ എൻഎച്ച്എഐ ഹൈക്കോടതിയിൽ
കൊച്ചി: സംസ്ഥാനത്തെ ദേശീയപാത തകർന്ന സംഭവത്തിൽ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ച് എൻഎച്ച്എഐ. പ്രഥമദൃഷ്ട‍്യാ കരാറുകാരുടെ വീഴ്ചയാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ദൃഢതയില്ലാത്ത മണ്ണാണ് ഉപയോഗിച്ചതെന്നും സമീപത്ത് വെള്ളം കെട്ടിനിന്നത് മണ്ണിന്‍റെ ദൃഢതയില്ലാതാക്കിയെന്നും എൻഎച്ച്എഐ കോടതിയെ അറിയിച്ചു.
അതേസമയം പുതിയ കരാറുകളിൽ നിന്നും നിലവിലുള്ള കരാറുകളിൽ നിന്നും കമ്പനിയെ വിലക്കിയതായി ദേശീയപാത അതോറിറ്റി വ‍്യക്തമാക്കി.
ഐഐടി ഡൽഹിയിൽ നിന്നും വിരമിച്ച പ്രൊഫസർക്ക് മേൽനോട്ട ചുമതല നൽകിയിട്ടുണ്ടെന്നും പാതയുടെ പുനർനിർമാണം പൂർത്തിയാക്കുന്നതിനായി പ്രത‍്യേക മാർഗനിർദേശങ്ങൾ നൽകിയതായും ദേശീതപാത അതോറിറ്റി കോടതിയോട് വ‍്യക്തമാക്കി.