ശ്രീനിവാസൻ വധക്കേസ്; ഒളിവിലായിരുന്ന രണ്ടാം പ്രതി പിടിയിൽ

കൊച്ചിയിലേക്ക് വിനോദയാത്രയ്ക്ക് എത്തിയപ്പോഴാണ് ഇയാളെ പിടികൂടിയത്
nia arrests palakkad rss activist murder accused

ശ്രീനിവാസൻ വധക്കേസ്; ഒളിവിലായിരുന്ന രണ്ടാം പ്രതി പിടിയിൽ

Updated on

കൊച്ചി: പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ ഒളിവിലായിരുന്ന രണ്ടാം പ്രതി പിടിയിൽ. പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ ഷംനാദ് ആണ് എൻഐഎയുടെ പിടിയിലായത്.

കൊച്ചിയിലേക്ക് വിനോദയാത്രയ്ക്ക് എത്തിയപ്പോഴാണ് ഇയാളെ പിടികൂടിയത്. വെള്ളിയാഴ്ച വൈകിട്ടോടെയാണ് സംഭവം.

2022 ഏപ്രിൽ 16 നാണ് കേസിനാസ്പദമായ സംഭവം. ശ്രീനിവാസനെ ബൈക്കിലെത്തിയ സംഘം കടയിൽ കയറി ആറംഗസംഘം കൊലപ്പെടുത്തുകയായിരുന്നു. കേസിൽ അറസ്റ്റിലായ 4 പേർ റിമാൻഡിലാണ്. ഒരാൾ കൂടി പിടിയിലാവാനുണ്ട്

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com