

20 കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്
തിരുവനന്തപുരം: സംസ്ഥാനത്തെ 20 കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്. എറണാകുളം, പാലക്കാട്, തൃശൂർ ജില്ലകളിലാണ് റെയ്ഡ് നടക്കുന്നത്. പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട കേസിലും ബിജെപി നേതാവ് ശ്രീനിവാസിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലാണ് റെയ്ഡ്. കൊലപാതക കേസുമായി ബന്ധപ്പെട്ട് 6 പേരേ അറസ്റ്റ് ചെയ്യാനുള്ളതായി എൻഐഎ വ്യക്തമാക്കി.
ചാവക്കാട്, ആലുവ തുടങ്ങിയ പ്രദേശങ്ങളിലാണ് പ്രതികൾക്കായി തെരച്ചിൽ നടത്തുന്നത്.