
file
കൊച്ചി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത‍്യയുടെ ഹിറ്റ്ലിസ്റ്റിൽ കേരളത്തിൽ നിന്നും 950ലധികം പേർ ഉൾപ്പെട്ടതായി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). ശ്രീനിവാസൻ വധക്കേസിൽ പ്രതികളുടെ ജാമ‍്യാപേക്ഷയെ എതിർത്ത് എൻഐഎ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര‍്യം വ‍്യക്തമാക്കിയത്.
മുഹമ്മദ് ബിലാൽ, റിയാസുദീൻ, അൻസാർ, കെ.പി. സഹീർ എന്നിവരുടെ ജാമ‍്യാപേക്ഷ എതിർത്തപ്പോഴാണ് എൻഐഎ കോടതിയിൽ വിശദാംശങ്ങൾ നൽകിയത്.
മുൻ ജില്ലാ ജഡ്ജിയുടെ പേരും ഹിറ്റ്ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ശ്രീനിവാസൻ വധക്കേസിലെ 51-ാം പ്രതി സിറാജുദ്ദീനിൽ നിന്നും 240 പേരുടെ പട്ടികയും അറസ്റ്റിലായ അയൂബിന്‍റെ വീട്ടിൽ നിന്നും 500 പേരുടെ പട്ടികയും പിടിച്ചെടുത്തതായി എൻഐഎ കോടതിയിൽ നൽകിയ റിപ്പോർട്ടിൽ വ‍്യക്തമാക്കി.
അതേസമയം ആലുവയിലെ പെരിയാർവാലിയിലെ പിഎഫ്ഐ ഓഫീസിൽ നടത്തിയ പരിശോധനയിൽ 5 പേരുടെ വിവരങ്ങൾ കണ്ടെടുത്തു. ഈ പട്ടികയിലാണ് ജില്ലാ ജഡ്ജിയും ഉൾപ്പെടുന്നത്.