നെടുമ്പാശ്ശേരിയിലെ രാജ്യാന്തര അവയവക്കടത്ത്; കേസ് ഏറ്റെടുത്ത് എൻഐഎ

മേയ് 19 നായിരുന്നു നെടുമ്പാശേരി വിമാനത്താവളത്തിൽ അവയവക്കടത്ത് കേസിലെ മുഖ്യ സൂത്രധാരൻ തൃശൂർ സ്വദേശി സാബിത്ത് നാസർ അറസ്റ്റിലാകുന്നത്
nia takes over the case on nedumbassery organ trafficking case
NIA file image

കൊച്ചി: ഇറാൻ കേന്ദ്രീകരിച്ച് രാജ്യാന്തര അവയവക്കടത്തിയ കേസ് എൻഐഎ ഏറ്റെടുത്തു. രാജ്യാന്തര തലത്തിൽ മനുഷ്യകടത്ത് നടന്നെന്ന വിലയിരുത്തലിലാണ് കേസ് എൻഐഎ കൊച്ചി യൂണിറ്റ് ഏറ്റെടുത്തത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിൽ നിന്ന് അനുമതി കിട്ടിയതോടെ കൊച്ചിയിലെ എൻഐഎ കോടതിയിൽ കേസ് രജിസ്റ്റർ ചെയ്യാനുള്ള നടപടികൾ പൂർത്തിയാക്കി. നിലവിൽ ആലുവ റൂറൽ പൊലീസിന്‍റെ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

മേയ് 19 നായിരുന്നു നെടുമ്പാശേരി വിമാനത്താവളത്തിൽ അവയവക്കടത്ത് കേസിലെ മുഖ്യ സൂത്രധാരൻ തൃശൂർ സ്വദേശി സാബിത്ത് നാസർ അറസ്റ്റിലാകുന്നത്. ഇയാൾക്കൊപ്പം അവയവ മാഫിയയിൽ മുഖ്യപങ്കാളികളായ കൊച്ചി സ്വദേശി സജിത്ത്, ഹൈദരാബാദ് സ്വദേശി ബെല്ലം കൊണ്ട രാമപ്രസാദ് എന്നിവരെ അന്വേഷണ സംഘം പിന്നീട് അറസ്റ്റ് ചെയ്തിരുന്നു.

Trending

No stories found.

Latest News

No stories found.