'മിസ് ക്വീൻ കേരള' ‌ കിരീടം സ്വന്തമാക്കി നിധിക സോനു

ഇഷ ഹരീഷ് ഫസ്റ്റ് റണ്ണറപ്പായും സായ് പൂജ സെക്കൻഡ് റണ്ണറപ്പായും തെരഞ്ഞെടുക്കപ്പെട്ടു.
Nidhika Sonu wins the 'Miss Queen Kerala' title

'മിസ് ക്വീൻ കേരള' ‌ കിരീടം സ്വന്തമാക്കി നിധിക സോനു

Updated on

കേരളം കാത്തിരുന്ന സുന്ദരിപ്പട്ടം ഇനി നിധിക സോനു അഗസ്റ്റിനു സ്വന്തം. ഫാഷൻ ലോകം ഉറ്റുനോക്കിയ അൽകാസർ വാച്ചസ് & ഡിക്യൂ വാച്ചസ് 'മിസ് ക്വീൻ കേരള 2026 ൻറെ (14-ാമത് എഡിഷൻ) ഗ്രാൻഡ് ഫിനാലെയിൽ വിജയിച്ചാണ് നിധിക സോനു അഗസ്റ്റിൻ മിസ് ക്വീൻ കേരള കിരീടത്തിൽ മുത്തമിട്ടത്. മത്സരത്തിൽ ഇഷ ഹരീഷ് ഫസ്റ്റ് റണ്ണറപ്പായും സായ് പൂജ സെക്കൻഡ് റണ്ണറപ്പായും തെരഞ്ഞെടുക്കപ്പെട്ടു. പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡാണ് ചടങ്ങ് സംഘടിപ്പിച്ചത്.

കഴിഞ്ഞ വർഷത്തെ വിജയി ദുർഗ്ഗാ സുരേന്ദ്രൻ സാജ് ഗ്രൂപ്പ് ഓഫ് ഹോട്ടൽസിന്‍റെ സിഎംഡിയും നിർമ്മാതാവുമായ സാജൻ വർഗീസ് എന്നിവരാണ് വിജയിയെ കിരീടം അണിയിച്ചത്.

logo
Metro Vaartha
www.metrovaartha.com