പത്തനംതിട്ടയിൽ മലയോര മേഖലകളിലേക്കുള്ള രാത്രി യാത്രക്കും വിനോദസഞ്ചാരത്തിനും നിയന്ത്രണം

നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ 2005 ലെ ദുരന്തനിവാരണ നിയമം വകുപ്പ് 51 പ്രകാരം നടപടികള്‍ സ്വീകരിക്കും
പത്തനംതിട്ടയിൽ മലയോര മേഖലകളിലേക്കുള്ള രാത്രി യാത്രക്കും വിനോദസഞ്ചാരത്തിനും നിയന്ത്രണം
Updated on

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ മലയോരമേഖലകളിലേക്കുമുള്ള എല്ലാ യാത്രകളും രാത്രി ഏഴു മുതല്‍ രാവിലെ ആറു വരെയും നിരോധിച്ചതായി ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണുമായ ഡോ. ദിവ്യ എസ് അയ്യര്‍ ഉത്തരവായി. ഇതിനു പുറമേ തൊഴിലുറപ്പ് ജോലികള്‍, വിനോദ സഞ്ചാരത്തിനായുള്ള കയാക്കിംഗ്/ കുട്ടവഞ്ചി സവാരി, ബോട്ടിംഗ് എന്നിവയും ജൂലൈ ആറു മുതല്‍ ജൂലൈ ഒന്‍പതു വരെ നിരോധിച്ച് ഉത്തരവിറക്കി.

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള ദുരന്തസാധ്യതകള്‍ എന്നിവ ഒഴിവാക്കുന്നതിനാണ് നിരോധനം. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് അടിയന്തിര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് യാത്ര ചെയ്യുന്നതിന് നിരോധനം ബാധകമല്ല. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ 2005 ലെ ദുരന്തനിവാരണ നിയമം വകുപ്പ് 51 പ്രകാരം നടപടികള്‍ സ്വീകരിക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com