ബാലതാരം നികിതാ നയ്യാർ അന്തരിച്ചു

വിൽസൺസ് ഡിസീസ് എന്ന അപൂർവ രോഗബാധയ്ക്ക് ചികിത്സയിലിരിക്കെയാണ് അന്ത‍്യം
Child actor Nikita Nayyar passes away
നികിതാ നയ്യാർ
Updated on

കൊച്ചി: സെന്‍റ് തെരേസാസ് കോളെജ് മുൻ ചെയർപേഴ്സണും ബാലതാരവുമായ നികിതാ നയ്യാർ (21) അന്തരിച്ചു. വിൽസൺസ് ഡിസീസ് എന്ന അപൂർവ രോഗബാധയ്ക്ക് ചികിത്സയിലിരിക്കെയാണ് അന്ത‍്യം. സെന്‍റ് തെരേസാസ് കോളെജിലെ ബിഎസ്‌സി സൈക്കോളജി വിദ‍്യാർഥിനിയായിരുന്ന നികിതാ മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന ചിത്രത്തിൽ ബാലതാരമായിരുന്നു.

രോഗം ബാധിച്ചു കഴിഞ്ഞ് രണ്ടു വട്ടം കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായി. രണ്ടാമത്തെ ശസ്ത്രക്രിയ ഒരാഴ്ച മുൻപായിരുന്നു. പൊതുദർശനം തിങ്കളാഴ്ച രാവിലെ എട്ട് മുതൽ ഇടപ്പള്ളി നേതാജി നഗറിലെ വീട്ടിൽ നടക്കും. കൊല്ലം കരുനാഗപ്പള്ളി സ്വദേശിനിയാണ് നികിത.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com