9ാം ക്ലാസ് വിദ്യാർഥികൾ ബൈക്ക് അപകടത്തിൽ മരിച്ചു

പ്രായപൂർത്തിയാകാത്ത വിദ്യാർഥികൾക്ക് ബൈക്ക് കിട്ടിയതെങ്ങനെയെന്ന് അന്വേഷണം
അപകടത്തിൽ മരിച്ച വിദ്യാർഥികൾ
അപകടത്തിൽ മരിച്ച വിദ്യാർഥികൾ

മലപ്പുറം: നിലമ്പൂർ ചുങ്കത്തറയിൽ പിക്കപ്പ് ജീപ്പും ബൈക്കും കൂട്ടിയിടിച്ച് 2 വിദ്യാർഥികൾ മരിച്ചു. ബൈക്ക് യാത്രികരായ പാതിരിപ്പാടം സ്വദേശി യദുകൃഷ്ണന്‍ (16), ഉപ്പട ആനക്കല്ല് സ്വദേശി ഷിബില്‍ രാജ് (16) എന്നിവരാണ് മരിച്ചത്.

ഇരുവരും ചുങ്കുത്തറ മാർത്തോമ സ്കൂളിലെ 9-ാം ക്ലാസ് വിദ്യാർത്ഥികളാണ്. മൃ​ത​ദേ​ഹ​ങ്ങ​ള്‍ നി​ല​മ്പൂ​ര്‍ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. 2 വാഹനങ്ങളും അമിത വേഗത്തിലായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

പ്രായപൂർത്തിയാകാത്തവരും ലൈസൻസ് എടുക്കാൻ പ്രായമായിട്ടില്ലാത്തവരുമായ വിദ്യാർഥികൾക്ക് എങ്ങനെ ബൈക്ക് ലഭിച്ചു എന്ന് പൊലീസ് അന്വേഷിക്കുന്നു. ഇവർക്ക് ബൈക്ക് വാടകയ്ക്കു നൽകിയ ആൾ ഒളിവിൽ പോയെന്നാണ് വിവരം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com