നിലമ്പൂരിൽ അൻവർ സ്വതന്ത്രനായി മത്സരിക്കും; തൃണമൂൽ സ്ഥാനാർഥിയായുള്ള പത്രിക തള്ളി

തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായി സമർപ്പിച്ച പത്രികയിൽ പ്രശ്നമുണ്ടെന്ന് വരണാധികാരി അറിയിച്ചു
nilambur by election 2025 pv anwar one set of nomination rejected

പി.വി. അൻവർ

Updated on

നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ തൃണമൂൽ സ്ഥാനാർഥി പി.വി. അൻവറിന്‍റെ നാമനിർദേശ പത്രിക തള്ളി. ഇതോടെ അൻവറിന് തൃണമൂൽ സ്ഥാനാർഥിയായി മത്സരിക്കാനാവില്ല. രണ്ടാമത്തെ പത്രിക സ്വീകരിച്ചതിനാൽ പി.വി. അൻവർ സ്വതന്ത്ര സ്ഥാനാർഥിയായി ജനവധി തേടും.

തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായി സമർപ്പിച്ച പത്രികയിൽ പ്രശ്നമുണ്ടെന്ന് വരണാധികാരി അറിയിച്ചു. ടിഎംസി ദേശീയ പാർട്ടി അല്ലാത്തതിനാൽ നോമിനേഷനിൽ 10 പേർ ഒപ്പിടേണ്ടതുണ്ടായിരുന്നു. ഇത് ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയതോടെയാണ് പത്രിക തള്ളിയത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com