തെരഞ്ഞെടുപ്പ് ചൂടിൽ നിലമ്പൂർ; നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള തിരക്കിൽ സ്ഥാനാർഥികൾ

എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജ്, തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി പി.വി. അൻവർ, ബിജെപി സ്ഥാനാർഥി അഡ്വ. മോഹൻ ജോർജ് എന്നിവരാണ് നാമനിർദേശപത്രിക സമർപ്പിക്കുക
nilambur byelection nominations

എം. സ്വരാജ് | പി.വി. അൻവർ |മോഹൻ ജോർജ്

Updated on

നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതിയായ തിങ്കളാഴ്ച (june 2) മൂന്ന് സ്ഥാനാർഥികളാണ് നാമനിർദേശ പത്രിക സമർപ്പിക്കുക. എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജ്, തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി പി.വി. അൻവർ, ബിജെപി സ്ഥാനാർഥി അഡ്വ. മോഹൻ ജോർജ് എന്നിവരാണ് നാമനിർദേശപത്രിക സമർപ്പിക്കുക. യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് കഴിഞ്ഞ ദിവസം തന്നെ നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു.

രാവിലെ പത്തരയോടെ എം. സ്വരാജും പതിനൊന്നോടെ പി.വി. അൻവറും ഉച്ചയ്ക്ക് ഒന്നരയോടെ മോഹൻ ജോർ‌ജും താലൂക്ക് ഓഫിസിലെത്തി പത്രിക സമർപ്പിക്കും. തങ്ങളുടെ ശക്തി പ്രതടനങ്ങളായിട്ടായിരിക്കും നാമനിർദേശ പത്രിക സമർപ്പിക്കാനായി എത്തുക.

നിലമ്പൂരിൽ അവസാന നിമിഷം വിവാദങ്ങൾക്കൊടുവിൽ പി.വി. അൻവർ കൂടി കളത്തിലിറങ്ങിയതോടെ സമീപകാലത്ത് കേരള രാഷ്ട്രീയം കണ്ട ഏറ്റവും വലിയ ഉപതെരഞ്ഞെടുപ്പായിരിക്കും ഇത്. സ്വരാജിനായി മുഖ്യമന്ത്രി തന്നെയാണ് കളത്തിലിറങ്ങുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com