
നിലമ്പൂർ ആർക്കൊപ്പം!! സ്ട്രോങ്ങ് റൂം തുറന്നു, വോട്ടെണ്ണൽ അൽപ സമയത്തിനകം
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ അൽപ സമയത്തിനകം ആരംഭിക്കും. വോട്ടിങ് മെഷീനുകൾ സൂക്ഷിച്ചിരുന്ന സ്ട്രോങ്ങ് റൂം തുറന്നു.
രാവിലെ ജില്ലാ കളക്ടറും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറും അടക്കം വോട്ടെണ്ണൽ കേന്ദ്രത്തിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചുങ്കത്തറ മർത്തോമ സ്കൂളിലെ മുറി തുറന്നത്.
8.10 ഓടെ ആദ്യ ഫലങ്ങളെത്തി തുടങ്ങും. വലിയ പ്രതീക്ഷയോടെയാണ് മുന്നണികളെല്ലാം. വഴിക്കടവാണ് ആദ്യം എണ്ണുന്ന ബൂത്ത്. അമരമ്പലം, ചുങ്കത്തറ, എടക്കര, കരുളായി, മൂത്തേടം, പോത്തുകൽ, വഴിക്കടവ് പഞ്ചായത്തുകളാണ് നിലമ്പൂരിൽ ഉള്ളത്.