
തിരുവനന്തപുരം: നിലമ്പൂർ തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യേണ്ടത് വർത്തമാന കാല രാഷ്ട്രീയമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നിലമ്പൂരിൽ വിധി വന്നാൽ നൂറ് ശതമാനം വിജയം ഇടതുപക്ഷത്തിനായിരിക്കും.
മറുഭാഗത്ത് ഉണ്ടാക്കുന്ന അങ്കലാപ്പാണ് ചില വിവാദങ്ങൾക്ക് കാരണമെന്ന് ബിനോയ് വിശ്വം പറഞ്ഞു. യുഡിഎഫ് രാഷ്ട്രീയത്തിന്‍റെ പാപ്പരത്തം ഇടതു മുന്നണിയുടെ മേൽ കെട്ടിവയ്ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
യുഡിഎഫിനുളളത് പരാജയ ഭീതിയുടെ അങ്കലാപ്പണെന്നു മനസിലാകും. എന്നാൽ, എൽഡിഎഫിന് ഒട്ടു ആശങ്കയില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
50 വർഷം മുൻപുളള കാര്യമല്ല ചർച്ച ചെയ്യേണ്ടത്. എന്ത് കാര്യം എപ്പോൾ പറയണമെന്ന വ്യക്തത സിപിഐക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.