
എ.പി. അബൂബക്കർ മുസ്ലിയാർ | നിമിഷ പ്രിയ
പാലക്കാട്: യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് വീണ്ടും പ്രതികരണവുമായി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. ഞങ്ങൾക്ക് ക്രെഡിറ്റ് വേണ്ടെന്നും കടമമാത്രമാണ് നിർവഹിച്ചതെന്നും കാന്തപുരം പ്രതികരിച്ചു.
വിഷയത്തിൽ പലരും ക്രെഡിറ്റ് സമ്പാദിക്കാൻ ശ്രമം നടത്തി. ക്രെഡിറ്റ് അവർ എടുത്തോട്ടെ, ഞങ്ങൾക്ക് ക്രെഡിറ്റ് വേണ്ട. ഉപയോഗപ്പെടുത്തിയത് മതത്തിന്‍റെയും രാജ്യത്തിന്‍റെയും സാധ്യതകളാണെന്നും കാന്തപുരം അബൂബക്കർ മുസ്ലിയാർ പറഞ്ഞു.