
തലാൽ അബ്ദു മഹ്ദി, സാമുവൽ ജെറോം
സന: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമൻ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായി പ്രവർത്തിക്കുന്ന മനുഷ‍്യാവകാശ പ്രവർത്തകൻ സാമുവൽ ജെറോമിനെതിരേ കൊല്ലപ്പെട്ട തലാൽ അബ്ദു മഹ്ദിയുടെ സഹോദരൻ രംഗത്ത്.
ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അബ്ദുൾ ഫത്താഹ് മഹ്ദി ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്. നിമിഷപ്രിയയുടെ മോചനത്തിനായി സാമുവൽ ജെറോം ഇതുവരെ ചർച്ചകൾക്കായി തങ്ങളെ ബന്ധപ്പെടുകയോ വിളിക്കുകയോ ചെയ്തിട്ടില്ലെന്ന് അബ്ദുൾ മഹ്ദി ഫെയ്സ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു.
സാമുവൽ അഭിഭാഷകനല്ലെന്നും മധ‍്യസ്ഥതയുടെ പേരിൽ പണം പിരിക്കുകയാണെന്നും നാൽപ്പതിനായിരം ഡോളർ അദ്ദേഹം കവർന്നതായും അബ്ദുൾ മഹ്ദി പറഞ്ഞു. ഇത് മറിച്ചാണെന്ന് തെളിയിക്കാൻ സാമുവൽ ജെറോമിനെ വെല്ലുവിളിക്കുന്നുവെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
നിമിഷപ്രിയയുടെ വധശിക്ഷ പ്രഖ‍്യാപിച്ചതിനു പിന്നാലെ സാമുവലിനെ സനയിൽ വച്ച് കണ്ടിരുന്നുവെന്നും അന്ന് അദ്ദേഹം വളരെയധികം സന്തോഷവാനായിരുന്നുവെന്നും തന്നോട് അഭിനന്ദനങ്ങൾ പറഞ്ഞുവെന്നും അബ്ദുൾ ഫത്താഹ് മഹ്ദി പറഞ്ഞു.