നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവയ്ക്കണം; യെമൻ സർക്കാരിനെ സമീപിച്ച് അമ്മ

യെമനിലെ പബ്ലിക് പ്രൊസിക‍്യൂഷൻ ഡയറക്റ്റർക്കാണ് അപേക്ഷ നൽകിയത്
Nimishapriya's death sentence should be postponed; mother Premakumari approaches Yemeni government
Premakumari | Nimisha Priya
Updated on

കൊച്ചി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമൻ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ ശിക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ‍്യപ്പെട്ട് നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി യെമൻ സർക്കാരിന് അപേക്ഷ നൽകി. യെമനിലെ പബ്ലിക് പ്രൊസിക‍്യൂഷൻ ഡയറക്റ്റർക്കാണ് അപേക്ഷ നൽകിയത്.

കൊല്ലപ്പെട്ട യെമൻ പൗരവന്‍ തലാൽ അബ്ദു മഹ്ദിയുടെ കുടുംബവുമായി ദിയാധന ചർച്ചകൾ പുരോഗമിക്കുന്ന സാഹചര‍്യത്തിലാണ് അപേക്ഷ നൽകിയിരിക്കുന്നത്.

അതേസമയം വധ ശിക്ഷയിൽ നിന്നും നിമിഷപ്രിയയെ രക്ഷിക്കുന്നതിനായി ഇടപെടണമെന്ന് ആവശ‍്യപ്പെട്ടുള്ള ആക്ഷൻ കൗൺസിലിന്‍റെ ഹർജിയിൽ കേന്ദ്ര സർക്കാർ തിങ്കളാഴ്ച മറുപടി നൽകും. വധശിക്ഷ ബുധനാഴ്ചയോടെ നടപ്പാക്കാനാണ് യെമൻ ഭരണകൂടത്തിന്‍റെ തീരുമാനം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com