നിമിഷപ്രിയയുടെ മോചനം; ചർച്ച നടത്തി കാന്തപുരം

കൊല്ലപ്പെട്ട തലാൽ അബ്ദു മഹ്ദിയുടെ കുടുംബവുമായാണ് ചർച്ച
nimishapriya release emergency meeting in yemen kanthapuram

നിമിഷ പ്രിയ, കാന്തപുരം അബൂബക്കർ മുസ്‌ലിയാർ

Updated on

കോഴിക്കോട്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമൻ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായി കൂടുതൽ ചർച്ചകളുമായി എ.പി. കാന്തപുരം അബൂബക്കർ മുസ്‌ലിയാർ. യെമനിൽ നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ചയും ചർച്ച നടക്കുകയാണ്. കാന്തപുരവുമായി ബന്ധമുള്ള യെമനി പൗരനാണ് ചർച്ച നടത്തുന്നത്. കൊല്ലപ്പെട്ട തലാൽ അബ്ദു മഹ്ദിയുടെ കുടുംബവുമായാണ് ചർച്ച.

ശൈഖ് ഹബീബ് ഉമറിന്‍റെ പ്രതിനിധിയായ ഹബീബ് അബ്ദുറഹ്മാൻ അലി മഷ്ഹൂർ, യെമൻ ഭരണകൂട പ്രതിനിധികൾ, ജിനായത് കോടതി സുപ്രീം ജഡ്ജ്, തലാലിന്‍റെ സഹോദരൻ, ഗോത്ര തലവന്മാർ എന്നിവർ നോർത്ത് യെമനിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കും.

ദിയാധനം സ്വീകരിച്ച് തലാലിന്‍റെ കുടുംബത്തിന് മാപ്പ് നൽകണമെന്നാണ് ചർച്ചയിലെ നിർദേശം. ഞായറാഴ്ചയോടെയായിരുന്നു കാന്തപുരം മുസ്‌ലിയാർ വിഷയത്തിൽ ഇടപ്പെട്ടത്.

അതേസമയം ശിക്ഷ ഒഴിവാക്കാനായി കൂടുതൽ ഒന്നും ചെയ്യാൻ സാധിക്കില്ലെന്ന് കേന്ദ്ര സർക്കാർ നേരത്തെ വ‍്യക്തമാക്കിയിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com