
മലപ്പുറത്ത് ഒമ്പത് കാട്ടുപന്നികളെ വെടിവച്ച് കൊന്നു
file image
മലപ്പുറം: മലപ്പുറം തിരുവാലിയിൽ ഒമ്പത് കാട്ടുപന്നികളെ വെടിവച്ച് കൊന്നു. വനം വകുപ്പിന്‍റെയും വേട്ടക്കാരുടെയും നേതൃത്വത്തിലാണ് കാട്ടുപന്നികളെ കൊന്നത്. കൃഷിയിടങ്ങളിൽ വ്യാപക നാശം വിതയ്ക്കുന്ന പന്നികളെ പിടികൂടിയാണ് കൊന്നത്.
കാട്ടുപന്നികളെ കൊന്നതിന് ശേഷം വനം വകുപ്പിന്‍റെ സാന്നിധ്യത്തിൽ ഇവയെ മറവുചെയ്തു. കർഷകർക്ക് കാട്ടുപന്നികൾ വ്യാപക നാശനഷ്ടം വിതച്ചതോടെയാണ് നടപടി. വർഷങ്ങളായി പ്രദേശത്ത് കാട്ടുപന്നിശല്യം രൂക്ഷമായിരുന്നു.