നിപ; അനാവശ‍്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കണമെന്ന് കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസർ

ആശുപത്രി സന്ദർശനത്തിനു ശേഷം കൈകൾ സോപ്പും, വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കണമെന്നും ഡിഎംഒ ഡോക്റ്റർ കെ.കെ. ജയറാം പറഞ്ഞു.
nipah avoid unnecessary hospital visits says kozhikode medical officer

നിപ; അനാവശ‍്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കണമെന്ന് കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസർ

representative image

Updated on

കോഴിക്കോട്: അനാവശ‍്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കണമെന്ന് കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസർ നിർദേശിച്ചു. സംസ്ഥാനത്ത് നിപ രോഗബാധ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് നിർദേശം. ചികിത്സയിൽ കഴിയുന്ന ബന്ധുക്കളെയും സുഹൃത്തുക്കളെയും ആശുപത്രിയിൽ വച്ച് സന്ദർശിക്കുന്നത് പരമാവധി ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ആശുപത്രിയിലെത്തുന്ന രോഗികളും, കൂട്ടിരിപ്പുകാരും, ആരോഗ‍്യ പ്രവർത്തകരും മാസ്ക് ധരിക്കണമെന്നും ആശുപത്രി സന്ദർശനത്തിനു ശേഷം കൈകൾ സോപ്പും, വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കണമെന്നും ഡിഎംഒ ഡോക്റ്റർ കെ.കെ. ജയറാം പറഞ്ഞു.

അതേസമയം നിപ ബാധിച്ച് പാലക്കാട് സ്വദേശി മരിച്ച സംഭവത്തിൽ സമ്പർക്ക പട്ടികയിലുള്ള 5 പേർ പാലക്കാട് മെഡിക്കൽ കോളെജിൽ ഐസൊലേഷനിൽ കഴിയുകയാണ്. ജില്ലയിൽ നിലവിൽ 286 പേർ സമ്പർക്ക പട്ടികയിലുള്ളതായാണ് വിവരം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com