മലപ്പുറത്തും നിപ ജാഗ്രതാ നിർദേശം; മഞ്ചേശ്വരത്ത് ഒരാൾ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ നിപ സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രി വിളിച്ചു ചേർത്ത അവലോഹന യോഗം തുടങ്ങി
Representative Image
Representative Image
Updated on

മലപ്പുറം: മലപ്പുറം ജില്ലയിലും നിപ ജാഗ്രതാ നിർദേശം. മഞ്ചേരിയിൽ പനിയും അപസ്മാര ലക്ഷണവും ഉള്ള ഒരാൾ നിരീക്ഷണത്തിലാണ്. ഇയാളുടെ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. നിലവിൽ രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്ക പട്ടികയിൽ ഇല്ലാത്ത ആളാണ് നിരീക്ഷണത്തിൽ തുടരുന്നത്.

അതേ സമയം, സംസ്ഥാനത്തെ നിപ സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രി വിളിച്ചു ചേർത്ത അവലോഹന യോഗം തുടങ്ങി. ഇതുവരെ വിഷയത്തിൽ ആരോഗ്യ വകുപ്പ് സ്വീകരിച്ച നടപടികൾ ആരോഗ്യ മന്ത്രി വീണാ ജോർജ് വിശദീകരിക്കും.

പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് മൊബൈൽ ലാബും കോഴിക്കോട് സജ്ജമാക്കും. ഇതുവഴി പരിശോധന ഫലം ലഭിക്കാനുള്ള കാലതാമസം ഒഴിവാക്കാനാവും. ഐസിഎംആറിൽ നിന്നുള്ള പ്രത്യേക സംഘവും കേരളത്തിലെത്തി. ഇവർ നല്‍കുന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും തുടർ നടപടികൾ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com